Skip to main content

'ദേശീയ കലാ-ഉത്സവ് കോഴിക്കോട്'

 

 

 കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പ് ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന 'കലാ-ഉത്സവ് 2022' ജില്ലയില്‍ പുരോഗമിക്കുന്നു.  ജനുവരി ഒന്നു മുതല്‍ ഏഴ് ദിനങ്ങളിലായി അരങ്ങേറുന്ന ഓണ്‍ലൈന്‍ തത്സമയ മത്സരങ്ങളാണ് നടത്തുന്നത്.  
കോവിഡ് പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലൈവായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ലാസിക്കല്‍, ഫോക്ക്, ചിത്രരചനാ, ശില്പകല, തദ്ദേശീയ കളിപ്പാട്ട നിര്‍മ്മാണം തുടങ്ങി ഒമ്പത് ഇനങ്ങളിലായി 18 കുട്ടികളാണ് മത്സരിക്കുന്നത്. സംഗീത-നൃത്തയിനങ്ങള്‍ സ്വകാര്യ ചാനല്‍ സ്റ്റുഡിയോയിലെ പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന വേദിയിലാണ് അരങ്ങേറുന്നത്. ശില്പ നിര്‍മ്മാണം - രചനാ മത്സരങ്ങള്‍ തുടങ്ങിയവ കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും.
മത്സരാര്‍ത്ഥികളുടെ തത്സമയ പ്രകടനം ദില്ലിയില്‍ നിന്നും വിധികര്‍ത്താക്കള്‍ ഓണ്‍ലൈനായി കണ്ട് വിധിനിര്‍ണ്ണയിക്കും.  പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സമഗ്ര ശിക്ഷാ കേരളയാണ് പരിപാടിയുടെ സംഘാടനം നിര്‍വ്വഹിക്കുന്നത്. സംസ്ഥാന നോഡല്‍ ഓഫീസര്‍ സിന്ധു എസ്, ടെക്നിക്കല്‍ ഓഫീസര്‍ അഭിലാഷ് തട്ടത്തുമല, കോഴിക്കോട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഡോ.എ.കെ. അബ്ദുള്‍ ഹക്കീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ടി.ഷീബ, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ ഡോ.അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. മത്സരങ്ങള്‍ കേന്ദ്ര പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എന്‍.സി.ഇ.ആര്‍.ടിയുടെയും ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.
                                                                     
             
 

date