Skip to main content

ജൽജീവൻ മിഷൻ: ഇരിക്കൂറിലും മുഴപ്പിലങ്ങാടും പുതിയ കണക്ഷനുകൾക്ക് അനുമതി

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ 48 ലക്ഷം രൂപ ചെലവഴിച്ച് 315 കുടിവെള്ള കളണക്ഷനുകളും ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ 150.4 ലക്ഷം രൂപ ചെലവഴിച്ച് 326 കുടിവെള്ള കണക്ഷനുകളും ജൽജീവൻ മിഷനിൽ 
ഉൾപ്പെടുത്തി നൽകാൻ  ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗം അനുമതി നൽകി. ഇതിലൂടെ രണ്ടിടത്തും പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കാനാവും. ഇരിക്കൂറിൽ ജലനിധി പദ്ധതിക്ക് പുറമെയുള്ള വീടുകളിലാണ് ജൽജീവൻ കണക്ഷൻ കൂടി നൽകുന്നത്.
പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി പദ്ധതിക്കായി അഞ്ചിടത്ത് സർക്കാർ, പഞ്ചായത്ത് ഭൂമി പദ്ധതിക്കായി വിട്ടുനൽകും. വളപട്ടണത്ത് വഖഫ് ഭൂമി ലഭിക്കാനുണ്ട്. 34 സ്വകാര്യ വ്യക്തികളുടെ ഭൂമിയും പദ്ധതിക്കായി ലഭിക്കാനുണ്ട്. ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷന് കീഴിലെ 14 നിർവഹണ സഹായ ഏജൻസികൾക്ക് ആദ്യ ഗഡു നൽകുന്നതിന് യോഗം അനുമതി നൽകി.
ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അധ്യക്ഷനായി. മിഷൻ മെംബർ സെക്രട്ടറി വിനീത് പള്ളേരി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

date