Skip to main content

ഡി എൽ എഡ് ഇന്റർവ്യൂ 11, 13 തീയതികളിൽ

2021-23 വർഷത്തെ ഗവ. ഡി എൽ എഡ് (ടി ടി സി) പ്രവേശനത്തിന്  അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു.  ലിസ്റ്റ് www.ddekannur.in ൽ   ലഭിക്കും. സയൻസ് വിഭാഗത്തിന്റെ ഇന്റർവ്യൂ ജനുവരി 11ന് രാവിലെ എട്ട് മണിക്കും കോമേഴ്‌സ് വിഭാഗത്തിന്റേത്  ഉച്ച ഒരു മണിക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തിന്റേത് ജനുവരി 13ന് രാവിലെ എട്ട്  മണിക്കും കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ  നടത്തും.
വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, ടി സി, നേറ്റിവിറ്റി,  സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ  ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സർട്ടിഫിക്കറ്റ്, ജവാന്റെ ആശ്രിതർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ സർട്ടിഫിക്കറ്റ്, ഇ ഡബ്ല്യൂ എസ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

date