Skip to main content

ലൂയി ബ്രെയില്‍ ജന്മദിനവും അന്ധക്ഷേമ പക്ഷാചാരണ ഉദ്ഘാടനവും ഇന്ന്

ഈ വര്‍ഷത്തെ ലൂയി ബ്രെയില്‍ ജന്മദിനവും അന്ധരായവരുടെ ക്ഷേമ പക്ഷാചരണവും ഇന്ന് ( ജനുവരി 4)  രാവിലെ 11ന് ഇടുക്കി ജില്ലയിലെ ഏക അന്ധവിദ്യാലയമായ കുടയത്തൂര്‍ ലൂയി ബ്രെയില്‍ സ്മാരക മാതൃക അന്ധവിദ്യാലയത്തില്‍ ഡീന്‍ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും.  കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സംസ്ഥാന പ്രസിഡന്റ് കെ. ജെ വര്‍ഗീസ് അധ്യക്ഷത വഹിക്കും.

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ലൂയി ബ്രയില്‍ ദിനാചരണ ബ്രെയില്‍ വായന എഴുത്ത് മത്സര വിജയികള്‍ക്കുള്ള സമ്മാനം ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മാത്യു കെ ജോണ്‍ വിതരണം ചെയ്യും. കെഎഫ്ബി സംസ്ഥാന സെക്രട്ടറി കെ സി രാധാകൃഷ്ണന്‍, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍, കെഎഫ്ബി ഇടുക്കി ജില്ലാ സെക്രട്ടറി പീതാംബരന്‍ സി ഐ,  എല്‍.ബി.എം.എം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശികുമാര്‍ വി പി,  കെഎഫ്ബി ഇടുക്കി ജില്ലാ പ്രസിഡന്റ് നവാസ്  തുടങ്ങിയവര്‍ സംസാരിക്കും.
 

date