Skip to main content

ക്ഷീര കർഷക സംഗമവും സുവർണ ജൂബിലിയും ആഘോഷിച്ചു 

ക്ഷീര വികസന വകുപ്പിന് കീഴിൽ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ക്ഷീര കർഷക സംഗമവും സുവർണ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിച്ചു.പറമ്പായി ക്ഷീരോത്പാദക സഹകരണ സംഘം 'ആർ 3 ഡി ആപ്കോസ്' ന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ക്ഷീരവികസന വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന ക്ഷീരകർഷക സംഗമം പുഴക്കൽ തീര വികസന യൂണിറ്റ് പരിധിയിലുള്ള ക്ഷീരകർഷകരുടെ കൂട്ടായ്മക്ക് വേദിയായി.പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജ്യോതി ജോസഫിന്റെ അധ്യക്ഷതയിൽ ക്ഷീര കർഷക സംഗമത്തിന്റെ ഉദ്ഘാടനം  എം എൽ എ  സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി ക്ഷീര വികസന വകുപ്പ് 2021-22  വാർഷിക പദ്ധതിയിൽ പറമ്പായി ക്ഷീര സംഘം നിർമ്മിച്ച സംഭരണ മുറിയുടെ ഉദ്ഘാടനം  എം പി രമ്യ ഹരിദാസ് നിർവഹിച്ചു.ക്ഷീര വികസന സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി ക്വിസ്, ഡയറി എക്സിബിഷൻ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ കർഷക സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പരിപാടിയിൽ   പുഴയ്ക്കൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി വി ബിജു, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ദേവസ്സി കെ ജെ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി പോൾസൺ, ജില്ല പഞ്ചായത്ത് അംഗം  ജിമ്മി ചൂണ്ടൽ, വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർപേഴ്സൻ  ലീല രാമകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ  രഞ്ജു വാസുദേവൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ  ജെസ്സി സാജൻ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സഹകാരികൾ, ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date