Skip to main content

ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതി : 56 അപേക്ഷകള്‍ അംഗീകരിച്ചു

ശരണ്യ സ്വയം തൊഴില്‍ സഹായ പദ്ധതിയുടെ ഇരുപത്തിരണ്ടാമത് ജില്ലാ സമിതി യോഗം ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഐ പാര്‍വ്വതി ദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ 56 അപേക്ഷകള്‍ അംഗീകരിച്ചു. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്ട്രര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതിയാണ് ശരണ്യ പദ്ധതി. 50000 രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഇതില്‍ 25000 രൂപ സബ്‌സിഡി ലഭിക്കും. അഞ്ചു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതുവരെ 2472 അപേക്ഷകള്‍ ജില്ലാസമിതി പാസ്സാക്കുകയും 2333 അപേക്ഷകര്‍ക്ക് വായ്പ നല്‍കുകയും ചെയ്തിട്ടുണ്ട്. യോഗത്തില്‍ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസര്‍ രാഗപ്രിയ കെ ജി, സെല്‍ഫ് എംപ്ലോയ്മെന്റ് ഓഫീസര്‍ എന്‍ ബി ശശികുമാര്‍,
അസി. ജില്ലാ വ്യവസായ ഓഫീസർ അജിത് കുമാർ കെ പി, അസി. ജില്ലാമിഷൻ കോർഡിനേറ്റർ രാധാകൃഷ്ണൻ കെ, അസി. ഇൻഫർമേഷൻ ഓഫീസർ ശ്രുതി എ എസ്, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

date