സെമിനാര്‍ സംഘടിപ്പിച്ചു
ക്ഷയരോഗ നിര്‍മാര്‍ജനം ലക്ഷ്യമിട്ട്് നടപ്പാക്കുന്ന അക്ഷയകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ടി.ബി.സെന്ററിന്റെയും ടി.ബി.ഫോറത്തിന്റെയും ആഭിമുഖ്യത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ്ബില്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. ആന്‍ഡ് എയ്ഡ്സ് നിയന്ത്രണ ഓഫീസര്‍ ഡോ. പി.പി.പ്രമോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ ടി.ബി ഫോറം പ്രസിഡന്റ് ശശികുമാര്‍ ചേളന്നൂര്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡന്റ് എം.ഫിറോസ് ഖാന്‍, കാലിക്കറ്റ് പ്രസ്സ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം ഡയറക്ടര്‍ വി.ഇ. ബാലകൃഷ്ണന്‍, പി.ശോഭീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരള ടി.ബി. എലിമിനേഷന്‍ മിഷന്‍ അക്ഷയ കേരളം പദ്ധതിയെ കുറിച്ച് കെ.എ.അബ്ദുള്‍ സലാം ക്ലാസ്സെടുത്തു.
- Log in to post comments