Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് നിലവിലുള്ള മണ്ണെണ്ണ പെർമിറ്റുകൾ  ജനുവരി 16 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 വരെ നടത്തുന്നു.  അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള  അവസാന തീയതി ജനുവരി 8 വൈകീട്ട് 5 മണി വരെ. അപേക്ഷാ ഫോറം ജില്ലയിലെ മത്സ്യഭവനുകളിലും മത്സ്യഫെഡ് ഓഫീസുകളിൽ നിന്നും ലഭിക്കും.  അപേക്ഷകൾ സ്വീകരിക്കുന്നത് അഴീക്കോട്, നാട്ടിക, ചേറ്റുവ, ചാവക്കാട് എന്നീ മത്സ്യഭവനുകളിൽ മാത്രം. അപേക്ഷയോടൊപ്പം യാന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, മത്സ്യബന്ധന ലൈസൻസ്, FIMS രജിസ്ട്രേഷൻ നമ്പർ, റേഷൻ കാർഡ്, മത്സ്യബോർഡ് പാസ് ബുക്ക് എന്നീ രേഖകൾ ഹാജരാക്കണം.  പരിശോധനയ്ക്ക് ഹാജരാക്കുന്ന വളളങ്ങളും എഞ്ചിനുകളും വൈകീട്ട് 5 മണിക്ക് ശേഷം മാത്രമേ നിർദ്ദിഷ്ട പരിശോധന സ്ഥലത്തു നിന്നും കൊണ്ടുപോകാൻ അനുവദിക്കുകയുള്ളൂ. 
ഫോൺ: 0484 - 2967371

date