Skip to main content

സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ്, ചാലക്കുടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ചാലക്കുടി നിർമ്മല കോളേജ്/ചാലക്കുടി മുൻസിപാലിറ്റി 18-20 വാർഡ് സമിതികൾ എന്നിവരുടെ സഹകരണത്തോടെ വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പി.എസ്.സി പരിശീലന പരിപാടി ചാലക്കുടി നിർമ്മല കോളേജിൽ ജനുവരി 12 മുതൽ സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ചാലക്കുടി ടൗൺ  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അപേക്ഷ സമർപ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പ്രവേശനം. ഫോൺ : 0487-2331016, 0480-2706187

date