Skip to main content

പരിശോധന നടത്തി

 

 

 

 മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെക്കുന്നു എന്ന പരാതികളുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്ന സ്പെഷ്യല്‍ സ്‌ക്വാഡ് നാദാപുരം, കക്കട്ട്, ആവോലം, വളയം, കായക്കൊടി, ചങ്ങരംകുളം ,കല്ലാച്ചി എന്നിവിടങ്ങളിലെ വീടുകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ വലിയ ഇരുനില വീടുകളുള്ളതും വിലപിടിപ്പുള്ള പുതിയ കാറുകളുമുള്ള പതിനൊന്നോളം കുടുംബങ്ങള്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വെക്കുന്നതായി കണ്ടെത്തി. ഇവ പൊതു വിഭാഗത്തിലേക്ക് മാറ്റി.
       
ഡിസംബറില്‍ നടത്തിയ പരിശോധനയില്‍ 25 മുന്‍ഗണനാ കാര്‍ഡുകളും 31 എ.എ.വൈ കാര്‍ഡുകളും അനര്‍ഹമാണെന്ന് കണ്ടെത്തി പൊതു വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.  അനര്‍ഹ കാര്‍ഡുകള്‍ ഇനിയും കൈവശം വച്ചിരിക്കുന്നവര്‍  ഒരാഴ്ച്ചക്കകം പൊതു വിഭാഗത്തിലേക്ക് മാറ്റണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.     അല്ലാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കും.  പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ സജീവന്‍ ടി.സി, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ നിജിന്‍ ടി.വി, കുഞ്ഞികൃഷ്ണന്‍ കെ.പി, ശ്രീധരന്‍ കെ.കെ. ജീവനക്കാരനായ ശ്രീജിത് കുമാര്‍ കെ.പി. എന്നിവര്‍ പങ്കെടുത്തു.

date