Skip to main content

സപ്ലൈകോ ഓൺലൈൻ വിൽപ്പന -  വിതരണ മേഖലയിലേക്ക് : ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 7 )

 

 

 

പുതുവർഷത്തിൽ സപ്ലൈകോ ഓൺലൈൻ വിൽപ്പന -വിതരണ മേഖലയിലേക്ക് പ്രവേശിക്കുന്നു.  പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷനിൽ ഇന്ന്  (ജനുവരി 7 ) രാവിലെ 10 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ  നിർവഹിക്കും.  

'സപ്ലൈ കേരള' എന്ന ആപ്പിലൂടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഓൺലൈൻ വിൽപ്പനയും വിതരണവും സാധ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.  'സപ്ലൈ കേരള' ആപ്പിലൂടെ തൊട്ടടുത്ത ഔട്ട് ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഓൺലൈനായി ഓർഡർ ചെയ്യുന്നത് വഴി ഉപഭോക്താക്കൾക്ക് ക്യൂ നിൽക്കാതെയും സമയവും പണവും ലാഭിച്ചും വീട്ടിലിരുന്ന്  സപ്ലൈകോയിലൂടെ അവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം ലഭിക്കും.  ജില്ലയിൽ ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്ന ബസാർ, കോഴിക്കോട് മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളിലാണ് പദ്ധതി  ആരംഭിക്കുന്നത്.

എല്ലാ ബ്രാൻഡഡ് ഉല്പന്നങ്ങൾക്കും എംആർ പി യിൽ നിന്നും 5% മുതൽ 30% വരെ വിലക്കിഴിവ് സപ്ലൈകോ ഉറപ്പ് നൽകുന്നു. ഇതിനു പുറമെ ഓരോ ഓൺലൈൻ ബില്ലിനും 5% കിഴിവും നൽകുന്നുണ്ട്.

date