Skip to main content

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

*കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല

ജനുവരി 11 ( ചൊവ്വാഴ്ച) വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ  ജനുവരി 11 വരെ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

date