Skip to main content

ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യ വിതരണവും 'ശുഭയാത്ര' പദ്ധതി ഉദ്ഘാടനവും ഇന്ന്  (ജനുവരി 7)

കോട്ടയം: കേരള സംസ്ഥാന വികലാംഗ കോർപറേഷൻ ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യവിതരണത്തിന്റെയും ഇലക്ട്രിക് വീൽചെയർ ലഭ്യമാക്കുന്ന 'ശുഭയാത്ര'പദ്ധതിയുടെയും ഉദ്ഘാടനം ഇന്ന് (ജനുവരി 7) ഏറ്റുമാനൂർ തവളക്കുഴി സാൻജോസ് സ്‌പെഷൽ സ്‌കൂളിൽ നടക്കും. വൈകിട്ട് മൂന്നിന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആധ്യക്ഷ്യം വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാധ്യക്ഷ ലൗലി ജോർജ്, വാർഡംഗം വി.എസ്. വിശ്വനാഥൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ ജോസഫ് റീബല്ലോ, ജെബീൻ ലോലിത സെയ്ൻ, ഡി.എ.ഡബ്ല്യൂ.എഫ്. ജില്ലാ സെക്രട്ടറി കെ.കെ. സുരേഷ്, പ്രിൻസിപ്പൽ സിസ്റ്റർ എസ്. അനുപമ, സംസ്ഥാന പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ജെ. ജോസ് കുഞ്ഞ് എന്നിവർ പങ്കെടുക്കും. സി.എസ്. രാജാംബിക റിപ്പോർട്ട് അവതരിപ്പിക്കും. തീവ്രഭിന്നശേഷിക്കാരായ 12 വയസുവരെയുള്ള കുട്ടികൾക്ക് 20,000 രൂപ വീതം സ്ഥിരനിക്ഷേപമായി നൽകുന്ന 'ഹസ്തദാനം' പദ്ധതിപ്രകാരമാണ് ആനുകൂല്യം വിതരണം ചെയ്യുക.
 

date