Skip to main content

വനിതാ ഉദ്യോഗാർഥികൾക്ക് മാത്രമായി നോളജ് ഇക്കോണമി മിഷൻ തൊഴിൽ മേള ഇന്ന് (ജനുവരി 10) 

 

 

 

കേരള നോളജ് ഇക്കോണമി മിഷൻ നടത്തി വരുന്ന തൊഴിൽ മേളകളുടെ ഭാഗമായി ജില്ലയിൽ വനിതാ ഉദ്യോഗാർഥികൾക്ക് മാത്രമായി  ഇന്ന് (ജനുവരി 10)   പ്രൊവിഡൻസ് വിമൻസ് കോളേജിൽ  തൊഴിൽ മേള നടത്തും.  രാവിലെ 10:30 ന് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതൽ വൈകുന്നേരം 6 മണിവരെയാണ് മേള.  വിവിധ കാരണങ്ങളാൽ കരിയർ ബ്രേക്ക് വന്ന വനിതകളാണ് പങ്കെടുക്കുക.  

സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ദിവസം  മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന തൊഴിൽ മേളയോടെ തുടക്കമായിരുന്നു.2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ്
സിസ്റ്റം (ഡിഡബ്ല്യുഎംഎസ്)എന്ന പ്ലാറ്റ്ഫോം വഴിയാണ് അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് അവരവരുടെ അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെ ടുക്കുന്നതിന് കേരള നോളജ് ഇക്കോണമി മിഷൻ  അവസരമൊരുക്കുന്നത്. നൈപുണ്യവും വൈദഗ്ധ്യവും ഉള്ള തൊഴിലാളികളെയും അവരുടെ സേവനം ആവശ്യമുള്ള തൊഴിൽദാതാക്കളെയും ഒരു കുടക്കീഴിൽ കൊണ്ടു വരികയാണ് മേളയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജി സ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനവും  നൽകും.  ഒമിക്രോൺ പശ്ചാത്തലത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം.  

 ഐടി , എഞ്ചിനീയറിംഗ് , ടെക്നിക്കൽ ജോബ്സ്, സിവിൽ ആൻഡ് കൺസ്ട്രക്ഷൻ, ഓട്ടോ മൊബൈൽ , മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ്, റീടൈൽസ്, ഫിനാൻസ്, എഡ്യൂക്കേഷൻ, വിദ്യാഭാസസ്ഥാ പനങ്ങൾ , ബാങ്കിങ്ങ്, മാർക്കറ്റിംഗ്, സെയിൽസ് ,മീഡിയ, സ്കിൽ എഡ്യൂക്കേഷൻ, ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, ഇൻഷുറൻസ് , ഷിപ്പിംഗ്, അഡ്മി നിസ്ട്രേഷൻ, ഹോട്ടൽ മാനേജ്മെന്റ് , റ്റാക്സ് മുതലായവയിൽ നൂറിലധികം കമ്പനികളിലായി 15,000 ൽപരം ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .

date