Skip to main content

ജില്ലാതല വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ വിഭാഗം ഫൈനല്‍ മത്സരങ്ങള്‍ 9 ന് കാഞ്ഞാറില്‍

 

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാതല വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി 8, 9 തീയതികളില്‍ കാഞ്ഞാര്‍ വിജിലന്റ് ക്ലബ്ബ് വോളീബോള്‍ കോര്‍ട്ടില്‍ നടക്കും. ഇതിനോടകം വിവിധ തീയതികളിലായി മിനി, സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചു.

സീനിയര്‍ വിഭാഗം ഫൈനല്‍ നടക്കുന്ന 9-ാം തീയതി  നടക്കുന്ന സമാപന സമ്മേളനത്തില്‍ എല്ലാ വിഭാഗം മത്സരവിജയികള്‍ക്കും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ ക്യാഷ് അവാര്‍ഡ്, ട്രോഫികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ  നല്കും.   എല്ലാ വിഭാഗം ഒന്ന്, രണ്ട്, സ്ഥാനക്കാര്‍ക്ക് 5,001,  3,001 രൂപാ എന്നീ പ്രകാരമാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്.  

സീനിയര്‍ സോണല്‍ മത്സരത്തില്‍ വിജയികളായിട്ടുള്ള ടീമുകള്‍ 8-ാം തീയതി 3 മണിക്കും മറ്റ് കാറ്റഗറികളില്‍ വിജയികളായിട്ടുള്ള ടീമുകള്‍ ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍, ട്രോഫികള്‍ എന്നിവ കൈപ്പറ്റുന്നതിനായി 9-ാം തീയതി 3 മണിക്കും കാഞ്ഞാര്‍ വിജിലന്റ് വോളീബോള്‍ കോര്‍ട്ടില്‍ എത്തിച്ചേരേണ്ടതാണ്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സമാപന സമ്മേളനത്തിന് അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ കായിക - രാഷ്ട്രീയ - സാമൂഹികരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതാണെന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവും സംഘാടക സമിതി ചെയര്‍മാനുമായ കെ. എല്‍. ജോസഫ് അറിയിച്ചു.  വിവരങ്ങള്‍ക്ക് ഫോണ്‍ -  9495023499, 9495158083, 9447243224.
 

date