Skip to main content

ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് - ഇന്‍ ഇന്റര്‍വ്യൂ ജനു.10 ന്

 

 കേരള സംസ്ഥാന യുവജന കമ്മീഷന്‍ 2021-22 ലെ  വിവിധ പദ്ധതികള്‍ക്കായി  കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് - ഇന്‍ ഇന്റര്‍വ്യൂ ജനുവരി 10ന് (10.01.2022)  എറണാകുളം ഗവ.ഗസ്റ്റ്  ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് രാവിലെ 11.00 മണിമുതല്‍ 04.00 മണിവരെ സംഘടിപ്പിക്കുന്നു.

കോളേജ്/കോളനി ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (7 എണ്ണം, ഓണറേറിയം 6,000)

 യുവജനങ്ങള്‍ക്കുള്ള ബോധവത്ക്കരണം എല്ലാ ജില്ലകളിലെയും കോളേജുകള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യുവജന ക്ലബുകള്‍ തുടങ്ങിയ യുവജനങ്ങളുടെ പ്രാതിനിധ്യമുള്ള എല്ലാ മേഖലകളിലും  വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലേയ്ക്കായി തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂര്‍ എന്നീ  7 ജില്ലകളിലേയ്ക്കായി  ജില്ലാ കോ-ഓഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വും, പ്രായപരിധി വയസ്സ് 18 നും - 40 നും മദ്ധ്യേയുമാണ്.  ഈ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000 രൂപ ഓണറേറിയം  നല്‍കുന്നതാണ്.

ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓഡിനേറ്റര്‍മാര്‍ (4 എണ്ണം, ഓണറേറിയം. 6,000)  

പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി പ്രശ്നങ്ങള്‍,  കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍,  ഗ്രീന്‍ സോണ്‍ പദ്ധതി ആവിഷ്‌ക്കരിക്കല്‍, യുവകര്‍ഷകരെ കണ്ടെത്തുന്നതിനും കാര്‍ഷിക സംരംഭങ്ങളിലേക്ക് കൊണ്ടുവരുന്നതിനും എന്നിവയ്ക്കു വേണ്ടി കോട്ടയം, ആലപ്പുഴ,എറണാകുളം,കോഴിക്കോട്  എന്നീ  4 ജില്ലകളിലേയ്ക്കായി ഗ്രീന്‍ യൂത്ത് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷിക്കുന്നതിനുള്ള യോഗ്യത +2 വും, പ്രായപരിധി വയസ്സ് 18 നും - 40 നും മദ്ധ്യേയും. തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രവര്‍ത്തനം വിലയിരുത്തി പ്രതിമാസം 6000/- രൂപ ഓണറേറിയം  നല്‍കുന്നതാണ്. ഈ മേഖലകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

date