Skip to main content

കുട്ടികള്‍ കോവിഡ് വാക്‌സിനെടുക്കാന്‍ മുന്നോട്ട് വരണം- ഡിഎംഒ

പതിനഞ്ച് മുതല്‍ പതിനേഴ് വരെ പ്രായമുള്ള കുട്ടികള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവുകള്‍ നടത്തിയിട്ടും ജില്ലയില്‍ ഇതുവരെ 47% കുട്ടികള്‍ മാത്രമേ വാക്‌സിന്‍ എടുത്തിട്ടുള്ളു. ആകെയുള്ള 48884 കുട്ടികളില്‍ 23130 കുട്ടികളാണ് നിലവില്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഹം വാക്‌സിന്‍ സ്വീകരിക്കേണ്ടതാണ്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ കോവിഡ് കേസുകളിലും വര്‍ദ്ധന കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ജാഗ്രത കാണിക്കണമെന്നും ഡിഎംഒ അറിയിച്ചു. 

date