Skip to main content

ഏലം ഉള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ സപ്ലൈകോ നേരിട്ടു വാങ്ങും മന്ത്രി അനില്‍

ഏലം ഉള്‍പ്പെടെയുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ വിലയിടിവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കര്‍ഷകരെ സഹായിക്കുന്നതിന് സപ്ലൈകോ ഔട്ട്ലറ്റ് വഴി ഏലം വില്‍ക്കുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. നിലവില്‍ കേന്ദ്രീകൃത ഇ-ടെണ്ടര്‍ വഴിയാണ് ഇത് വാങ്ങിവരുന്നത്. ഇ-ടെണ്ടര്‍ വ്യവസ്ഥയില്‍ ഇളവ് നല്‍കി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നതിന് സപ്ലൈകോ കര്‍ഷക കൂട്ടായ്മ വഴി ഏലം തുടങ്ങിയ കാര്‍ഷിക സുഗന്ധ വ്യഞ്ജനങ്ങള്‍ സപ്ലൈകോ സംഭരിക്കുമെന്നും ഏലം വിലയിടിവന്റെ പത്ര വാര്‍ത്തയില്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി കര്‍ഷകരെ ഓര്‍മ്മിപ്പിച്ചു.

date