Skip to main content

പി.എം.ഇ.ജി.പി. ജില്ലാതലബോധവത്കരണ സെമിനാർ ഇന്ന്

കോട്ടയം: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി(പി.എം.ഇ.ജി.പി.) വ്യാപകമാക്കുന്നതിനായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡും ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസും ചേർന്ന് ഇന്ന്  (ജനുവരി 11ന് ) ജില്ലാതല ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കും.
രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബോർഡംഗങ്ങളായ റ്റി.എൽ. മാണി, റ്റി.വി. ബേബി, സെക്രട്ടറി ഡോ. കെ.എ. രതീഷ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ വി. വിനോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ എം.വി. ലൗലി, ആർ.എസ്.ഇ.റ്റി.ഐ. ഡയറക്ടർ എൻ. സുനിൽദത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ഐ.റ്റി.ഡി.പി. പ്രോജക്റ്റ് ഓഫീസർ സി. വിനോദ് കുമാർ, പ്രോജക്റ്റ് ഓഫീസർ ഷാജി ജേക്കബ് എന്നിവർ പങ്കെടുക്കും. ബോർഡ് ഗ്രാമവ്യവസായ ഡയറക്ടർ കെ.വി. ഗിരീഷ് കുമാർ, കെ.വി.ഐ.സി. അസിസ്റ്റന്റ് ഡയറക്ടർ പി. സഞ്ജീവ്, പി.എം.ഇ.ജി.പി. സംസ്ഥാന നോഡൽ ഓഫീസർ എസ്. രാജലക്ഷ്മി, എസ്.ബി.ഐ. ഡെപ്യൂട്ടി മാനേജർ പി. രാജഗോപാൽ എന്നിവർ ക്ലാസെടുക്കും.

date