Skip to main content

തൃശ്ശൂർ ജില്ലയിൽ 407 പേർക്ക് കൂടി കോവിഡ്, 93 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച (09/01/2022) 407 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 93 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,691 ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,53,581 ആണ്. 5,46,647 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്  ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ  സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന 07 പേർക്കും,  ആരോഗ്യ പ്രവർത്തകരായ 02 പേർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

4,797 പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 1,014 പേർക്ക് ആന്‍റിജൻ പരിശോധനയും, 3,538 പേർക്ക് ആർടി പിസിആർ  പരിശോധനയും 245 പേർക്ക്  സിബിനാറ്റ്/ട്രുനാറ്റ്/പിഒസി പിസിആർ/ആർടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 39,22,536 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.48% ആണ്ജില്ലയിൽ ഇതുവരെ 46,08,436  ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 24,89,939 പേർ ഒരു ഡോസ് വാക്സിനും, 21,18,497 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.  79,542 കുട്ടികളാണ് (15-18 വയസ്സ്) ജില്ലയിൽ ഇതുവരെ കോവിഡ്  പ്രതിരോധ വാക്സിൻ സ്വീകരിച്ചത്.

date