Skip to main content

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം 

കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നവരിൽ ഇതുവരെയായും 2022 വർഷത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ലാത്തവർ ജനുവരി 15 ന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് മാതൃക www.kmtboard.in എന്ന വെബ് വിലാസത്തിൽ  ലഭ്യമാണ്. ലൈഫ് സർട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസറിനാൽ സാക്ഷ്യപ്പെടുത്തിയതിന് ശേഷം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി ബോർഡ്, KURDFC ബിൽഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹിൽ .പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ അയച്ചു തരണം. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചവർക്ക് മാത്രമേ ജനുവരി മാസം മുതൽ പെൻഷൻ നൽകാൻ കഴിയുകയുള്ളു എന്ന കാര്യവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.      സംശയനിവാരണങ്ങൾക്ക് 0495 2966577 എന്ന നമ്പറിൽ ഓഫീസ് സമയങ്ങളിൽ (10.15 മുതൽ 5.15 വരെ) ബന്ധപ്പെടാം.
                                                                                                     

date