Skip to main content

ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം

കോട്ടയം: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആഭിമുഖ്യത്തിൽ  കോട്ടയം ജില്ലയിലെ കോളജ് വിദ്യാർഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.      

സാന്ത്വന പരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്തം,  ലഹരിവിമോചിത യുവത്വം രാഷ്ട്രപുരോഗതിക്ക്
എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്ററുകളാണ്   തയാറാക്കേണ്ടത്. ക്യാപ്ഷൻ, ആഹ്വാനം എന്നിവ ഡിസൈനിൽ ഉൾപ്പെടുത്തണം. ഫോട്ടോഷോപ്പ്, ഇൻ ഡിസൈൻ, കോറൽ ഡ്രോ എന്നിവയിൽ തയാറാക്കിയതോ ഇവയിൽ എഡിറ്റ് ചെയ്യാൻ കഴിയുന്നവയോ ആയിരിക്കണം. ഒരാൾക്ക് രണ്ടു വിഷയങ്ങളിലും പങ്കെടുക്കാം. ഓരോ വിഷയത്തിനും ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ സമ്മാനം  ലഭിക്കും.
എൻട്രികൾ ജനുവരി 20നകം demokottayam2016@gmail.com എന്ന ഇമെയിൽ വിലാസത്തിൽ നേരിട്ട് അയയ്ക്കുകയോ ഡ്രൈവ്, വീ ട്രാൻസ്ഫർ, സ്മാഷ് എന്നിവ മുഖേന ഷെയർ ചെയ്യാവുന്നതുമാണ്. മത്സര  വിഷയം, മത്സരാർത്ഥിയുടെ പേര് ,മേൽവിലാസം, കോളജ് ,പഠിക്കുന്ന ക്ലാസ്, ഫോൺ നമ്പർ എന്നിവ ഈ- മെയിലിൽ രേഖപ്പെടുത്തണം .കോളജ് പ്രിൻസിപ്പലിന്റെ അനുമതി പത്രമോ  ഐഡന്റിറ്റി കാർഡിന്റെ കോപ്പിയോ അറ്റാച്ച് ചെയ്യണം.
സമർപ്പിക്കുന്ന ഡിസൈനുകളുടെ ഉടമസ്ഥതാവകാശം കോട്ടയം ദേശീയ ആരോഗ്യ ദൗത്യത്തിനായിരിക്കും. ഡിസൈനിൽ  ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാൻ പൂർണ അധികാരവും ഉണ്ടായിരിക്കും.

date