Skip to main content

പോസ്റ്റർ രചനാ മത്സരംസംഘടിപ്പിച്ചു

കോട്ടയം: ദേശീയ സമ്മതിദായക ദിനാചരണത്തിന് മുന്നോടിയായി തെരഞ്ഞെടുപ്പ് വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. 'ഇൻക്ലൂസീവ് ആൻഡ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ജില്ലാതല മത്സരത്തിൽ വിവിധ സ്‌കൂളുകളിലെ 90 വിദ്യാർഥികൾ പങ്കെടുത്തു. എം.ഡി. സെമിനാരി സ്‌കൂൾ ഓഡിറ്റോറിയത്തിൽ  നടന്ന മത്സരം വീക്ഷിക്കാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ എത്തി. വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ എൻ. സുജയ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് എന്നിവർ നേതൃത്വം നൽകി. ആദ്യ മൂന്നു സ്ഥാനങ്ങൾ നേടുന്ന പോസ്റ്ററുകൾ സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും.
വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 25 നു നടക്കുന്ന ജില്ലാതല ദേശീയ സമ്മതിദായക ദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും.

date