Skip to main content

കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി

ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ നേത്യത്വത്തില്‍ ' പാസ്‌വേഡ്' എന്ന പേരിലുള്ള ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പലും ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്ററുമായ ഡോ. പി.എം അനില്‍ അധ്യക്ഷനായി. കരിയര്‍ ഗൈഡ് കോര്‍ഡിനേറ്റര്‍ ടി.എം നിഷ, മൈനോറിറ്റി യൂത്ത് കോച്ചിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ പി റജീന, പി.ടി.എ പ്രസിഡന്റ് മമ്മു, പ്രധാനധ്യാപകന്‍ കെ ശശികുമാര്‍, എം സനൂജ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ഇരുമ്പുഴി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ദ്വിദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യുന്നു
 

date