Skip to main content

വ്യവസായ പ്രദര്‍ശനം: ലോഗോ പ്രകാശനം ചെയ്തു

ജനുവരി 17 മുതല്‍ 20 വരെ നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ചെറുകിട വ്യവസായ പ്രദര്‍ശന വിപണന മേള 'ഇന്‍ഡെക്സ്പോ 2022 'ന്റെ ലോഗോ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. ജില്ലയിലെ ചെറുകിട വ്യവസായികളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനായി 40 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. ജില്ലയിലെ ചെറുകിട ഉല്‍പാദകരുടെ ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കും. രണ്ടു ഭക്ഷ്യ സ്റ്റാളുകളും ഉണ്ടാകും.
മേള ജനുവരി 17ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍വഹാബ് എം.പി, എം.എല്‍.എമാരായ പി.വി അന്‍വര്‍, എ. പി അനില്‍കുമാര്‍, പി.കെ ബഷീര്‍ എന്നിവര്‍ പങ്കെടുക്കും. രാവിലെ 11 മുതല്‍ രാത്രി എട്ട് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമായിരിക്കുമെന്ന്
ജനറല്‍ മാനേജര്‍ അറിയിച്ചു.

ഫോട്ടോ: ചെറുകിട വ്യവസായ പ്രദര്‍ശന വിപണന മേള 'ഇന്‍ഡെക്സ്പോ 2022 'ന്റെ ലോഗോ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്  ഹംസ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

date