Skip to main content

ദേശീയ സമ്മതിദായക ദിനാഘോഷം: പോസ്റ്റർ ഡിസൈൻ മത്സരം നടത്തി

ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാർഥികൾക്കായി  പോസ്റ്റർ ഡിസൈൻ മത്സരം നടത്തി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. എഡിഎം കെകെ ദിവാകരൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ജി ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, ശിരസ്തദാർ പി പ്രേമരാജ്, ശിവദാസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ടി വി സയന ഒന്നാം സ്ഥാനം നേടി. വടക്കുമ്പാട് ഗവ. എച്ച് എസ് എസിലെ പി പി അദ്വൈത് രണ്ടാം സ്ഥാനവും തലശ്ശേരി സേക്രട്ട് ഹാർട്ട്‌ ഗേൾസ് സ്കൂളിലെ ശ്രദ്ധ പ്രകാശൻ മൂന്നാം സ്ഥാനവും നേടി.  ഫാത്തിമത്ത് റാണ (സെന്റ് തോമസ് എച്ച് എസ് എസ് കിളിയന്തറ ), എൻ വി രഞ്ജന ( കേന്ദ്രീയ വിദ്യാലയം, കെൽട്രോൺ നഗർ ) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി

date