Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-01-2022

ഇന്റർവ്യൂ 13ന്

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂർ പ്രോഗ്രാം ഇംപ്രിമെന്റേഷൻ യൂനിറ്റിലേക്ക് അക്രഡിറ്റഡ് എഞ്ചിനീയർ, അക്രഡിറ്റഡ് ഓവർസിയർ തസ്തികകളിലേക്ക് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ അർഹരായവരുടെ ഇന്റർവ്യൂ ജനുവരി 13ന് യഥാക്രമം രാവിലെ 10 മണിക്കും 12 മണിക്കും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

'ഒപ്പം' പ്രീ മാരിറ്റൽ കൗൺസിലിങ് ഉദ്ഘാടനം 12ന്

വനിത ശിശുവികസന വകുപ്പ്, വുമൺ പ്രൊട്ടക്ഷൻ ഓഫീസ് കണ്ണൂർ വിഡോ ഹെൽപ് ഡെസ്‌കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഒപ്പം' വിധവ പുനർവിവാഹ പദ്ധതിയിലൂടെ വിവാഹിതരാകാൻ താൽപര്യമറിയിച്ചവർക്കായുള്ള ആദ്യഘട്ട പ്രീ മാരിറ്റൽ കൗൺസിലിങ് ആന്റ് ഇന്ററാക്ടീവ് സെഷന്റെ ഉദ്ഘാടനം ജനുവരി 12 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും.  കണ്ണൂർ കെടിഡിസി ലൂം ലാൻഡ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ വനിത സംരക്ഷണ ഓഫീസർ പി സുലജ, വിഡോ ഹെൽപ് ഡെസ്‌ക് കോ ഓർഡിനേറ്റർ അക്ഷര എസ് കുമാർ, ലീഗൽ കൗൺസലർ അഡ്വ.  പി കെ അനു, ഫാമിലി കൗൺസലർ പി മാനസ ബാബു എന്നിവർ സംബന്ധിക്കും.

 

ഫെസിലിറ്റേറ്റർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ചെറുപുഴ ഗ്രാമപഞ്ചായത്തിലെ കുണ്ടേരി കോളനിയിൽ സാമൂഹ്യപഠനമുറിയിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 14ന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിലുള്ള ഐടിഡിപി ഓഫീസിൽ നടത്തും. ബിഎഡ്, ടിടിസി, ഡിഎഡ് യോഗ്യതയുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കണ്ണൂർ ഐടിഡിപി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700357.

താൽക്കാലിക നിയമനം

ജില്ലാ ആശുപത്രിയിൽ എച്ച്എംസി പദ്ധതി പ്രകാരം കരാറടിസ്ഥാനത്തിൽ മെയിൽ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കുന്നു.  അപേക്ഷകർ വിമുക്ത ഭടൻമാരായിരിക്കണം.  ഉയർന്ന പ്രായപരിധി 50 വയസ്. താൽപര്യമുള്ളവർ ജനുവരി 17ന് രാവിലെ 10.30ന് മുമ്പ് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ചക്കായി ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുമ്പാകെ ഹാജരാകണം.

വിചാരണ മാറ്റി

ജനുവരി 12 ബുധൻ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജനുവരി 27ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു.

വൈദ്യുതി മുടങ്ങും

ധർമ്മശാല ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ബി എഡ് കോളേജ്, കെ ടി ഡി സി, ധർമ്മശാല, ബക്കളം ടൗൺ, താഴെ ബക്കളം, കൃഷ്ണ റസിഡൻസി, ആയുർവേദ കോളേജ് ഹോസ്റ്റൽ, ബക്കളം പെട്രോൾ പമ്പ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 12 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ ഭാരത് മെഷീൻ, പി വി ആർ കോംപ്ലക്‌സ്, പി എം ജെ, കുളപ്പുറം, വായനശാല, ഈസ്റ്റ്, മാസ്‌ക്കോട്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ആന്റോസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 12 ബുധൻ രാവിലെ 9.30 മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ മാവിച്ചേരി, ചാപ്പൻമുക്ക്, മണിയൻ റോഡ്, കോറോം നോർത്ത്, കായിക്കാന്താടം, വ്യവസായ എസ്‌റേററ്റ് എന്നീ ഭാഗങ്ങളിൽ ജനുവരി 12 ബുധൻ രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീരിയാട് ബുഷ്‌റ കമ്പനി പരിസരം, കൊല്ലറത്തിക്കൽ താഴെ ഭാഗം, പി.സി പ്ലൈവുഡ് പരിസരം എന്നിവിടങ്ങളിൽ ജനുവരി 12 ബുധൻ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
തലശ്ശേരി സൗത്ത് കെഎസ്ഇബി സെക്ഷനിൽ വടക്കുമ്പാട്, ഇല്ലിക്കുന്ന്-1, ഇല്ലിക്കുന്ന്-2 ,ആർകെ ലൈൻ, എൻടിടിഎഫ്,
ചിറക്കക്കാവ്, എരഞ്ഞോളി പാലം, ചിറക്കര, ബ്രൈറ്, കെടിപി മുക്ക്, എൻജിനീയറിങ് കോളേജ്, മലാൽ, വെള്ളപ്പൊയിൽ ദാസ് ക്വാർട്ടേഴ്സ്, കാരായിമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറു മണിവരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല

സി.ഡിറ്റിൽ സ്‌കാനിങ് അസിസ്റ്റന്റ് താത്കാലിക പാനൽ

സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികൾ നിർവ്വഹിക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരെ ജില്ലാടിസ്ഥാനത്തിൽ താൽക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനൽ തയ്യാറാക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പകൽ, രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്കു മുൻഗണന. പൂർത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താത്പര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.cdit.org ൽ ജനുവരി 17ന് വൈകീട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

ഓൺലൈൻ ലേലം

കെ എ പി നാലാം ബറ്റാലിയനിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ https://www.mstcecommerce.com/ വെബ്‌സൈറ്റ് മുഖേന ജനുവരി 19ന് രാവിലെ 11 മണി മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്ത് ഓൺലൈൻ ലേലം ചെയ്യും.  താൽപര്യമുള്ളവർക്ക് വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്. ഫോൺ: 0497 2781316.

തേക്ക് മരം ലേലം

കണ്ണൂർ ഗവ.ഐ ടി ഐ കോമ്പൗണ്ടിലുള്ള തേക്ക് മരം ജനുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക്  ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2835183.

ലേലം

കണ്ണൂർ ഗവ. ഐ ടി ഐയിലെ ഉപയോഗശൂന്യമായ വിവിധ സാധനസാമഗ്രികൾ ജനുവരി 25ന് വൈകിട്ട് മൂന്ന് മണിക്ക്  ഐ ടി ഐ പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2835183.

date