Skip to main content
പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എൽ.എ സന്ദർശിക്കുന്നു

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ 13 ന് തുറക്കും

പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി ജനുവരി 13ന് തുറക്കും. പാപ്പിനിശ്ശേരി മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണി കെ.വി സുമേഷ് എം.എൽ.എ കെ.എസ്.ടി.പി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ സി. ഷീലയ്‌ക്കൊപ്പം സന്ദർശിച്ചു. താവം മേൽപ്പാലം തുറക്കുന്ന ജനുവരി 13ന് തന്നെ പാപ്പിനിശ്ശേരി പാലവും തുറന്നു കൊടുക്കാൻ സാധിക്കുമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഡിസംബർ 20 നാണ് പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങൾ അറ്റകുറ്റപ്പണികൾക്കായി അടച്ചത്.
ബുദ്ധിമുട്ടിനിടയിലും പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ജനങ്ങൾ സഹകരിച്ചത് നിർമ്മാണം വേഗതയിൽ പൂർത്തീകരിക്കാൻ സഹായകരമായെന്ന് കെ.വി. സുമേഷ് എം.എൽ.എ പറഞ്ഞു. നേരത്തേ കണ്ടെത്തിയ പാലത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കഴിഞ്ഞ ഏപ്രിൽ മാസം തന്നെ തീരുമാനിച്ചതാണ്. കോവിഡ് കാരണമാണ് പ്രവൃത്തി നീണ്ടുപോയത്.

date