Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍, പിന്നോക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുള്ള 60 വയസില്‍ താഴെ പ്രായമുള്ള സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-60, വാര്‍ഷിക വരുമാന പരിധി എട്ടു ലക്ഷം രൂപയില്‍ താഴെ. ഭവനപുനരുദ്ധാരണ വായ്പ അഞ്ച് ലക്ഷം രൂപ വരെ (ഒന്‍പത് ശതമാനം പലിശ),  വ്യക്തിഗത വായ്പ  അഞ്ച്  ലക്ഷം രൂപ വരെ ( ഒന്‍പതര ശതമാനം പലിശ)  വാഹന വായ്പ  ആറ് ലക്ഷം രൂപ വരെ(എട്ട്  ശതമാനം പലിശ). സാലറി സര്‍ട്ടിഫിക്കറ്റോ, ആറ് സെന്റില്‍ കുറയാത്ത വസ്തുവിന്റെ ആധാരവും രേഖകളുമോ ജാമ്യമായി നല്‍കാം. അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും  ജില്ലാ ഓഫീസിനെ സമീപിക്കുക. ഫോണ്‍ : 04682226111, 2272111.
 

date