Skip to main content

ജനകീയാസൂത്രണത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് പുതു മാതൃക -   മന്ത്രി പി. പ്രസാദ്

ആലപ്പുഴ: ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന മാതൃകയാണ് ജനകീയാസൂത്രണ പദ്ധതിയിലൂടെ കേരളം സൃഷ്ടിച്ചതെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം   ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരിക്കൽ അകറ്റിനിർത്തപ്പെട്ടിരുന്ന സാധാരണക്കാർ ഇന്ന് ആസൂത്രണ പ്രക്രിയയിൽ സജീവ പങ്കാളികളാണ്. വികസനം ജനകീയ ഉത്സവം ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് ജനകീയാസൂത്രണത്തിലൂടെയാണ് - അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിൽ അഗതി രഹിത കേരളം പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ. ജി രാജേശ്വരി നിർവഹിച്ചു.  ജനകീയ ആസൂത്രണ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് എ. എം ആരിഫ് എം. പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ പി. എം പ്രമോദ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.. 

ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ 
ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡി. വിശ്വംഭരൻ, തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ എൻ. കെ. ജനാർദ്ദനൻ, ഏബ്രഹാം ജോർജ്, പ്രിയ ജയറാം, രതി നാരായണൻ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.

date