Skip to main content

പകർച്ചവ്യാധി പ്രതിരോധം; തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കായി പരിശീലന പരിപാടി നടത്തി 

ആലപ്പുഴ : ആരോഗ്യ ജാഗ്രത -പകർച്ചവ്യാധി പ്രതിരോധ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർക്കായി സംഘടിപ്പിച്ച ജില്ലാതല പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. 

ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങള്‍ കാര്യക്ഷമമായി തുടരുന്നതിന്  നഗരസഭ, പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പ്രസിഡന്‍റ് നിര്‍ദേശിച്ചു. 

കുട്ടികളിൽ ആരോഗ്യശീലങ്ങള്‍ വളർത്തുന്നതിന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുസ്തകത്തിന്‍റെ പ്രകാശനം വിദ്യാഭ്യാസ ഉപഡയറക്ടർ വി. ആർ ഷൈലയ്ക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍വഹിച്ചു. 
ആരോഗ്യ പാഠം പഠനപദ്ധതിയുടെ റഫറൻസ് മോഡ്യൂളുകൾ ചേർത്താണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 
  
കോവിഡ് വാക്സിനേഷൻ സേവനങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിച്ചുവരുന്ന ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോ. വി. ശാന്തിയെയും ആരോഗ്യ പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ ടീച്ചർ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം റിയാസ്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ജമുന വർഗീസ്, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർമാരായ ഡോ. കെ. ദീപ്തി, ഡോ. അനു വർഗീസ്, ആർ.സി.എച്ച് ഓഫീസർ ഡോ. ദിലീപ് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാധാകൃഷ്ണൻ, ജില്ലാ മീസ് മീഡിയ ഓഫീസർ പി.എസ്. സുജ, ജില്ലാ ടി.ബി. ഓഫീസർ ഡോ. അരുൺ ജേക്കബ്, തുടങ്ങിയവർ പങ്കെടുത്തു.

date