Skip to main content

എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം (മൂന്നാം ഘട്ടം - 175 ഉദ്യോഗാര്‍ഥികള്‍) ജനുവരി 12, 13, 14, 27, 28, 29 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. 

വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന നല്‍കിയിട്ടുണ്ട്. പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സല്‍, ഒ.ടി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും ആലപ്പുഴ ജില്ലാ പി.എസ്.സി ഓഫീസില്‍ നേരിട്ട് എത്തണം.

പി.എസ്.സി വെബ്‌സൈറ്റിലെ ഇന്‍റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്‌മെന്‍റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date