Skip to main content

സി-ഡിറ്റില്‍ സ്‌കാനിംഗ് അസിസ്റ്റന്‍റ് പാനല്‍

ആലപ്പുഴ: സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന സ്‌കാനിംഗ് അസിസ്റ്റന്റുമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷിക്കാം. 

പത്താം ക്ലാസ് യോഗ്യതും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. പകൽ, രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവര്‍ക്ക് മുന്‍ഗണന. 

പൂര്‍ത്തീകരിക്കുന്ന ജോലിക്ക് അനുസൃതമായാണ് പ്രതിഫലം നല്‍കുക. സിഡിറ്റിന്‍റെ  വെബ്സൈറ്റില്‍(www.cdit.org) ജനുവരി 17ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും അപ് ലോഡ് ചെയ്യണം.

date