Skip to main content

കണ്‍സിലീയേഷന്‍ ഓഫീസര്‍: സന്നദ്ധ സേവകര്‍ക്ക് അവസരം

ആലപ്പുഴ: രക്ഷകര്‍ത്താക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമപ്രകാരം ആലപ്പുഴ സബ് കളക്ടറുടെ ഓഫീസില്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധ സേവകര്‍ക്ക് അവസരം. 

മുതിര്‍ന്ന പൗരന്മാരുടേയും ദുര്‍ബല വിഭാഗങ്ങളുടേയും ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും നിയമപരിജ്ഞാനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്. പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല.

താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യതാ രേഖകളും ജനുവരി 29ന് മുന്‍പ് ആലപ്പുഴ സബ് കളക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 0477 2263441

date