Skip to main content

 ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

 

 

 

സംസ്ഥാനത്തെ ഒ.ഇ.സി./സമാന സമുദായങ്ങളില്‍ ഉള്‍പ്പെട്ടവരും കേരളത്തിനു പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തില്‍ പ്രവേശനം ലഭിച്ചവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഫെബ്രുവരി 20.   വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  ഫോണ്‍: 0495 - 2377786  ഇ - മെയില്‍ : bcddkkd@gmail.com.    

date