Skip to main content

ദേശീയ യുവജന ദിനത്തിൽ  ജനറൽ ആശുപത്രിയിൽ നെഹ്റു യുവകേന്ദ്ര രക്തദാനം നടത്തും

ദേശീയ യുവജന ദിനമായ  12 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ദേശീയ യുവജനവാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനത്താടനുബന്ധിച്ച് നെഹ്റു യുവകേന്ദ്ര വോളണ്ടിയർമാരും യുവജന ക്ലബ്ബ് പ്രവർത്തകരും തൃശൂർ ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തും. ഭാരത സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 75 പേർ രക്തം ദാനം ചെയ്യും. രാവിലെ 10 മണിക്ക് തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ ഉദ്ഘാടനം ചെയ്യും. തൃശൂർ കോർപ്പറേഷൻ കൗൺസിലർമാരായ റെജി ജോയ്, പൂർണിമ സുരേഷ് എന്നിവർ സംബന്ധിക്കും.

date