Skip to main content

വരവ് പൂരം: യോഗം ചേർന്നു

ജില്ലയിലെ വരവ് പൂരങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് യോഗം ചേർന്നു. വരവ് പൂരങ്ങൾക്ക് ഓരോ കമ്മിറ്റികൾക്ക് പരമാവധി മൂന്ന് ആനകളെ വരെ എഴുന്നള്ളിപ്പുകൾക്ക് ഉപയോഗിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. ഓരോ വരവ് പൂരങ്ങൾക്കും മുൻകൂട്ടി സമയം നിശ്ചയിച്ച് നൽകേണ്ടതും, വരവ് പൂരങ്ങൾ സമയനിഷ്ഠ പാലിച്ച് ഉത്സവസ്ഥലത്ത് ജനത്തിരക്ക് രൂപപ്പെടാത്ത വിധത്തിൽ പ്രധാന ക്ഷേത്രത്തിൽ വന്ന് ചടങ്ങുകൾ നടത്തി തിരികെ പോകേണ്ടതുമാണ്. പ്രധാന ഉത്സവ സ്ഥലത്ത് ഒരേ സമയം പതിനൊന്നിൽ കൂടുതൽ ആനകളെ അനുവദിക്കുന്നതല്ല. ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം, ചന്ദനക്കുടം നേർച്ച എന്നിവയ്ക്ക് കഴിഞ്ഞ വർഷം നടത്തിയ പ്രകാരം ആനയെഴുന്നള്ളിപ്പുകൾ നടത്തുന്നതിന് അനുവാദം ഉണ്ടായിരിക്കും. യോഗത്തിൽ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് റെജി.പി.ജോസഫ്, ഡെപ്യൂട്ടി കലക്ടർ, (ദുരന്ത നിവാരണം) മധുസൂദനൻ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രഞ്ജിത്ത്, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാറാണി, മറ്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date