Skip to main content

ജില്ലയില്‍ 25 ആക്ടീവ് ക്ലസ്റ്ററുകള്‍

ജില്ലയില്‍ ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം 25 ആയി ഉയര്‍ന്നതായി ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ അറിയിച്ചു. ഇവയില്‍ 10 ക്ലസ്റ്ററുകള്‍ പുതുതായി രൂപപ്പെട്ടവയാണ്. ഗവ. എഞ്ചിനീയറിംഗ് കോളേജിലേതാണ് ഏറ്റവും വലിയ ക്ലസ്റ്റര്‍. ഇതിനകം 82 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 68 പേര്‍ക്കും ചെറുതുരുത്തി ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ 32 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. മറ്റ് ക്ലസ്റ്ററുകളില്‍ 20ല്‍ താഴെയാണ് കോവിഡ് രോഗികള്‍.

date