Skip to main content

താത്പര്യപത്രം/ക്വട്ടേഷന്‍ ക്ഷണിച്ചു

കോവിഡ് ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് ഒരു മിനിറ്റ് വീതമുള്ള രണ്ട് ഫിക്ഷന്‍ കോന്‍സെപ്റ്റ് വീഡിയോ ചിത്രങ്ങളും (ഒരു ചിത്രത്തിന് പരമാവധി 30,000 രൂപ- ആകെ 60,000) കോവിഡ് വാക്‌സിനേഷന്‍- മുന്‍നിരയില്‍ വയനാട് എന്ന പേരില്‍ മൂന്ന് മിനിട്ടുള്ള ഒരു ഹ്രസ്വ ചിത്രവും (പരമാവധി 28,000 രൂപ) നിര്‍മ്മിച്ച് നല്‍കുന്നതിന് യോഗ്യരായ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വെവ്വേറെ താത്പര്യപത്രം/ക്വട്ടേഷന്‍ ക്ഷണിച്ചു.
വ്യവസ്ഥകള്‍ക്ക് വിധേയമായി ഹ്രസ്വചിത്രം നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത, സീല്‍ ചെയ്ത വെവ്വേറെ താത്പര്യപത്രങ്ങള്‍/ ക്വട്ടേഷനുകള്‍ 2021 ഓഗസ്റ്റ് 31 ന് വൈകു. 3 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. അന്നേദിവസം വൈകീട്ട് 3.30 ന് ഹാജറായവരുടെ സാന്നിധ്യത്തില്‍ ക്വട്ടേഷനുകള്‍ തുറന്നു പരിശോധിക്കും.

date