Skip to main content

ഇ. സോമനാധിന്റെ നിര്യാണത്തിൽ അനുശോചിച്ചു

മുതിർന്ന പത്രപ്രവർത്തകൻ ഇ.സോമനാഥിന്റെ അകാല നിര്യാണത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. സൂക്ഷ്മ നിരീക്ഷണങ്ങൾ നിറഞ്ഞ രാഷ്ട്രീയ റിപ്പോർട്ടുകളിലൂടെ മലയാള പത്രപ്രവർത്തന രംഗത്ത് തനതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ നിയമസഭാ അവലോകനങ്ങൾ മാധ്യമലോകത്ത് എന്നും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ്. 399/2022

date