Skip to main content

അനുശോചിച്ചു

സമകാലീന മാധ്യമരംഗത്തെ ഒരു അസാധാരണ വ്യക്തിത്വത്തെയാണ് ഇ. സോമനാഥിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി.ആർ.അനിൽ അനുശോചനസന്ദേശത്തിൽ അറിയിച്ചു. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ പത്രപ്രവർത്തകരിൽ മുൻ നിരയിലായിരുന്നു സോമനാഥിന്റെ സ്ഥാനം. മലയാള മനോരമയുടെ എഡിറ്റ് പേജിൽ തുടർച്ചയായി വന്ന 'ആഴ്ചക്കുറിപ്പുകൾ', 'നടുത്തളം എന്ന പേരിലെ നിയമസഭാവലോകനം എന്നിവയെല്ലാം എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വിമർശനങ്ങളും ആക്ഷേപഹാസ്യലേഖനങ്ങളും ക്രിയാത്മകമായ അർത്ഥത്തിലെടുക്കാൻ ഏവർക്കും കഴിഞ്ഞു. പുതുതലമുറയിലെ മാധ്യമപ്രവർത്തകർക്ക് ഇ.സോമനാഥ് ഒരു മാതൃകയാണ്.  അദ്ദേഹവുമായുള്ള ദീർഘവർഷത്തെ സൗഹൃദം മന്ത്രി അനുസ്മരിച്ചു.
പി.എൻ.എക്സ്. 400/2022

date