Skip to main content

പാലക്കാട് മെഡിക്കൽ കോളജിൽ ഡയറക്ടർ: അപേക്ഷാ തീയതി നീട്ടി

കോട്ടയം: പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ (ഐ.ഐ.എം.എസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ ദീർഘിപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർ, എം.ബി.ബി.എസ്, മെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷനുമുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളജ് അധ്യാപന പരിചയമുള്ളവർ, ഗവൺമെന്റ് സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ളവർ  prlsecy.scdd@kerala.gov.in  ലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും  www.gmcpalakkad.in  ൽ ലഭിക്കും.

 

date