Skip to main content

സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം: ആരോഗ്യകേരളം കോട്ടയത്തിനു കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എസ് സി./ജി.എൻ.എം. (കേരള രജിസ്‌ട്രേഷൻ നിർബന്ധം), 2022 ജനുവരി ഒന്നിന് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. https://forms.gle/jU2kJqV3ZGT2qF7r6 എന്ന ഗൂഗിൾ ഫോമിലൂടെ ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം ആരോഗ്യകേരളം കോട്ടയം ഓഫീസിലും arogyakeralam.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0481 2304844.
 

date