Skip to main content

വാഹന നികുതി : ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31 വരെ മാത്രം

2016 മാര്‍ച്ച് 31 വരെയോ വരെയോ അതിനു മുമ്പോ ഉള്ള കാലയളവില്‍ നികുതി കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ  കുടിശ്ശിക അടയ്ക്കാം. പദ്ധതി പ്രകാരം സ്വകാര്യ വാഹനങ്ങള്‍ക്ക് നികുതിയും, അധികനികുതിയും, പലിശയും ഉള്‍പ്പെടെയുള്ള തുകയുടെ 60 % വരെ ലാഭിക്കാം. പൊതുകാര്യ വാഹനങ്ങള്‍ക്ക് 70 % വരെ ലാഭിക്കാം. തുടര്‍ന്ന് നിയമ നടപടി ഒഴിവാക്കി രജിസ്റ്റര്‍ നമ്പര്‍ ക്യാന്‍സല്‍ ചെയ്യാം. ഈ സുവര്‍ണ്ണാവരം 2022 മാര്‍ച്ച്  31 വരെ മാത്രമായിരിക്കും ലഭിക്കുക
വാഹനം നിലവില്‍ ഇല്ല എന്നുള്ള സത്യവാങ്ങ്മൂലം 100/ രൂപ മുദ്രപത്രത്തില്‍ ഉടമയോ അനന്തരാവകാശിയോ കാസറഗോഡ് ആര്‍.ടി.ഓഫീസിലോ, കാഞ്ഞങ്ങാട് സബ് ആര്‍.ടി.ഓഫീസിലോ, വെള്ളരിക്കുണ്ട് സബ് ആര്‍.ടി.ഓഫീസിലോ നല്‍കി നിശ്ചിത നികുതി അടച്ച് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകാം.
കൈമാറ്റപ്പെട്ട വാഹനം എവിടെയുണ്ടെന്ന് അറിയാത്തവര്‍ക്കും, നികുതി കുടിശ്ശികയ്ക്ക് നോട്ടീസ് ലഭിച്ചവര്‍ക്കും ആര്‍.സി. ബുക്ക് സറണ്ടര്‍ ചെയ്യാതെ വാഹനം പൊളിച്ചവര്‍ക്കും അസല്‍ അര്‍.സി. ഇല്ലാത്തതിനാല്‍ ആര്‍.സി. ക്യാന്‍സല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്കും ക്ഷേമ നിധി കുടശ്ശികയുള്ളവര്‍ ഉടമ മരണപ്പെട്ട് മരണാനന്തരം കൈമാറ്റം നടത്താന്‍ കഴിയാതിരുന്നവര്‍, പെര്‍മിറ്റ് സറണ്ടര്‍ ചെയ്ത് കാര്‍ നിരക്കില്‍ നികുതി ഒടുക്കിയിരുന്ന ബസ് ഉടമകള്‍, വാങ്ങിയ ആള്‍ പേര് മാറ്റിയെടുക്കാതിരുന്നതിനാല്‍ നികുതി കുടിശ്ശികയുടെ ബാധ്യതയും മറ്റ് നിയമം തടസ്സമുള്ളവര്‍, നികുതി ഒടുക്കാന്‍ കഴിയാതെ രജിസ്‌ട്രേഷന്‍ നമ്പറും, ഉടമസ്ഥാവകാശവും നിയമപരമായി നീക്കി കിട്ടാനുള്ളവരും, ജി-ഫോം അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും നികുതി ബാധ്യതയില്‍ നിന്നും ഭാവിയില്‍ ഉണ്ടാവാന്‍ ഇടയുള്ള നിയമപരമായ ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള അവസരം കൂടിയാണിത്.
മാര്‍ച്ച് 31 വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1 മണി വരെ സത്യവാങ്ങ്മൂലം നല്‍കി നികുതി ഒടുക്കാവുന്നതാണ്. ഫോണ്‍ 04994 255290
 

date