Skip to main content

കണ്ണൂർ ജില്ലയിൽ 2314 പേർക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയിൽ ജനുവരി 28 വെള്ളിയാഴ്ച 2314 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 2015 പേർ നെഗറ്റീവായി. ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 320714. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5367. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2517765.

വെള്ളിയാഴ്ച 2924 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ 449 പേർ കൊവിഡ് പോസിറ്റീവ് ആണ്. ആകെ രോഗികളുടെ 15.35 ശതമാനം പേർ കൊവിഡ് പോസിറ്റീവ്. കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ ജനുവരി ഒന്ന് മുതൽ 28 വരെ 99.5 ശതമാനം വർധനവുണ്ടായി. ജനുവരി ഒന്നിന് ഐ സി യു വിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണം 47. ജനുവരി 28ന് അത് 108 ആയി. 129.78 ശതമാനം വർധനവ്.

date