Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 28-01-2022

മസ്റ്ററിങ് നടത്തണം

2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് ചെയ്തിട്ടില്ലാത്ത പെൻഷന് അർഹതയുള്ളവർക്ക് ഫെബ്രുവരി ഒന്ന് മുതൽ 20 വരെയുള്ള തീയതികളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്യാവുന്നതാണെന്ന് കേരള ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻസ് വർക്കേഴ്‌സ് ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കിടപ്പ് രോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് പ്രയോജനപ്പെടുത്താം. മസ്റ്ററിങ് പരാജയപ്പെടുന്നവർക്ക് അവർ അംഗങ്ങളായ ക്ഷേമനിധി ബോർഡുകൾ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം.
 

റിസർച്ച് നഴ്‌സ് നിയമനം

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രൊജക്ടിലേക്ക് റിസർച്ച് നഴ്‌സിനെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ ഫെബ്രുവരി 10് മുമ്പായി ഓൺ ലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in

ഗതാഗതം നിരോധിച്ചു

കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലം ചെയിനേജ് 7/450ൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം ജനുവരി 31ന് പൊളിച്ചുമാറ്റുന്നതിനാൽ ഇതുവഴി ഗതാഗതം നിരോധിച്ചു. ജനുവരി 31 മുതൽ കണ്ണൂർ കൂത്തുപറമ്പ് വഴി വരുന്ന വാഹനങ്ങൾ പാലത്തിനോട് ചേർന്ന് നിർമ്മിച്ച ഡൈവേർഷൻ റോഡ് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പ്രൊജക്ട് അസിസ്റ്റൻറ് നിയമനം

ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളിലേക്ക് മാർച്ച് 31 വരെ ദിവസവേതനാടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിലുള്ള ഉദേ്യാഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കൊമേഴ്‌സ്യൽ പ്രാക്ടീസിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റിലോ ഉള്ള മൂന്ന് വർഷ ഡിപ്ലോമ അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിസിഎ/പിജിഡിസിഎ. പ്രായം 18-30നും ഇടയിൽ. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി നാലിന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2871101.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ.ഐടിഐയിൽ ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ടെക്‌നീഷ്യൻ മെക്കാട്രോണിക്‌സ് ട്രേഡിലെ എൻടിസി/എൻഎസിയും  മൂന്ന് വർഷത്തെ  പ്രവൃത്തി പരിചയവും അല്ലെങ്കിൽ മെക്കാട്രോണിക് ്‌സ്/മെക്കാനിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ഡിഗ്രി രണ്ട് അല്ലെങ്കിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായവർ ജനുവരി 31ന് രാവിലെ 10.30ന് വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0497 2835183.

ആറളം: അദാലത്ത് മാറ്റി

ജനുവരി 29 ശനിയാഴ്ച ആറളം പുനരധിവാസ മേഖലയിൽ ജില്ലാ കലക്ടർ നടത്താൻ നിശ്ചയിച്ചിരുന്ന അദാലത്ത് കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിയതായി ഐടിഡി പ്രൊജക്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700357.

അയ്യങ്കാളി സ്‌കോളർഷിപ്പ്: മത്സര പരീക്ഷക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ഡവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള 2022-23 വർഷത്തെ സ്‌കോളർഷിപ്പിന് ഈ അധ്യയന വർഷം നാലാം ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കായി മത്സര പരീക്ഷ നടത്തുന്നു. കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബവാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്, സ്‌കൂളിന്റെ പേര് തുടങ്ങിയ വിവരങ്ങളടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം ഫെബ്രുവരി 21നകം ബന്ധപ്പെട്ട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ ഐടിഡിപി ഓഫീസിലോ സമർപ്പിക്കണം. ഫോൺ: 0497 2700357.

വൈദ്യുതി മുടങ്ങും

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കോറോം മുണ്ടവളപ്പ്, വില്ലേജ് ഓഫീസ്, ഇരൂർ, മുച്ചിലോട്ട്, സെൻട്രൽ, കള്ള് ഷാപ്പ് എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ റിലയൻസ് ഗോൾഡൻ റോക്ക്, ശ്രീനിവാസ് തോട്ടട, തോട്ടട ടൗൺ, നിഷ റോഡ്, മനോരമ, ചാല 12കണ്ടി, എ വൺ റോഡ്, ടൊയോട്ട എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത്  മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ വളപട്ടണം ഹൈസ്‌കൂൾ പരിസരം, സ്റ്റേഷൻ റോഡ്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നീ ഭാഗങ്ങളിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ 11 മണി വരെയും വളപട്ടണം മിനി ഇൻഡസ്ട്രീസ്, ഫെറി റോഡ്, മാർക്കറ്റ് റോഡ്, വളപട്ടണം പാലത്തിന് താഴെ ഭാഗം എന്നീ ഭാഗങ്ങളിൽ രാവിലെ 11 മുതൽ ഉച്ചക്ക് രണ്ട് മണി വരെയും പനങ്കാവ്, പനങ്കാവ് കുളം, നീരൊഴുക്കുംചാൽ, പുതിയതെരു മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ  ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ കോയിപ്ര ട്രാൻസ്‌ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അണ്ണാക്കൊട്ടൻചാൽ, കാഞ്ഞിരോട് തെരു, കാഞ്ഞിരോട് ദിനേശ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും വീനസ് ക്ലബ്  ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയും  കമാൽ പീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് മണി വരെയും സ്വദേശി, ശിവശക്തി, മുണ്ടേരി പഞ്ചായത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് മണി വരെയും കടാങ്കോട് ട്രാൻസ്ഫോർമർ രാവിലെ എട്ട് മുതൽ 11 മണി വരെയും ചാലിൽമെട്ട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.          
കൊളച്ചേരി ഇലക്ട്രിക്കൽ സെക്ഷനിലെ പെരുമാച്ചേരി, സിആർസി പെരുമാച്ചേരി, പാടിയിൽ, കാവുംചാൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെയും നെടുവാട്ട്, നെടുവാട്ട് പള്ളി, എ പി സ്റ്റോർ കണ്ണാടിപ്പറമ്പ്, കണ്ണാടിപ്പറമ്പ് തെരു എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് മണി വരെയും അഭിലാഷ് ക്രഷർ, ഉണ്ണിലാട്ട്, എസ് എ വുഡ്, നാഷണൽ സോമിൽ, നാഷണൽ സ്റ്റോൺ ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് രണ്ട്  മുതൽ വൈകിട്ട് ആറ് മണി വരെയും വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂന്നുനിരത്ത് മുതൽ ഗ്രാമീണ വായനശാല വരെയും മൂന്നുനിരത്ത് മുതൽ എ കെ ജി മന്ദിരം വരെയും ജനുവരി 29 ശനി രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

പ്രൊജക്ട് അസിസ്റ്റന്റ്: വാക് ഇൻ ഇന്റർവ്യൂ 31ന്

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിേലക്ക് ജനുവരി 19ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ ജനുവരി 31 തിങ്കൾ രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്തിൽ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാല അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/പോസ്റ്റ് ഗ്രാജേ്വറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആണ് യോഗ്യത. പ്രായപരിധി 2021 ജനുവരി ഒന്നിന്  18നും 30നും ഇടയിൽ. പട്ടികജാതി, പട്ടികവർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2700205.

പാലക്കാട് മെഡിക്കൽ കോളേജിൽ ഡയറക്ടർ: അപേക്ഷാ തീയതി നീട്ടി

പാലക്കാട് ഗവ. മെഡിക്കൽ കോളേജിൽ (ഐഐഎംഎസ്) ഡയറക്ടർ തസ്തികയിൽ നിയമനത്തിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർ, എംബിബിഎസ്, മെഡിക്കൽ പി.ജിയുള്ള 15 വർഷത്തിൽ കുറയാത്ത മെഡിക്കൽ കോളേജ് അധ്യാപന പരിചയമുള്ളവർ, ഗവ. സർവീസിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ളതും എംബിബിഎസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധർ എന്നിവരിൽ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാർ വ്യവസ്ഥയിലോ നിയമനം നടത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി രണ്ടുവരെ നീട്ടി. നിശ്ചിത യോഗ്യതയുള്ളവർ  prlsecy.scdd@kerala.gov.in  ലോ സെക്രട്ടറി, പട്ടികജാതി പട്ടികവർഗ വികസന വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ നേരിട്ടോ ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽവിവരങ്ങളും അപേക്ഷാഫോമും www.gmcpalakkad.in ൽ ലഭിക്കും.

എംപ്ലോയബിലിറ്റി സെന്റർ രജിസ്‌ട്രേഷൻ ക്യാമ്പ്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജനുവരി 31 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ ഒറ്റത്തവണ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തുന്നു. രജിസ്‌ട്രേഷന് ഹാജരാകുന്ന ഉദേ്യാഗാർഥികൾക്ക് ഇ-മെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. ആധാർ/വോട്ടേഴ്‌സ് ഐഡി/പാസ്‌പോർട്ട്/പാൻകാർഡ് എന്നിവയിൽ ഏതെങ്കിലും തിരിച്ചറിയൽ രേഖയും രജിസ്‌ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. പ്രായം 50 വയസിൽ കുറവായിരിക്കണം. താൽപര്യമുള്ളവർക്ക് എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്‌ട്രേഷൻ ചെയ്ത് തുടർന്ന് നടക്കുന്ന എല്ലാ ഇന്റർവ്യൂവിനും പങ്കെടുക്കാം.  ഫോൺ: 0497 2707610, 6282942066

date