Skip to main content

കോവിഡ് വ്യാപനം: പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ ഇരിങ്ങാലക്കുട

കോവിഡ് തീവ്രവ്യാപന സാഹചര്യത്തില്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വാര്‍ഡ് തല സമിതികളും ആര്‍ആര്‍ടികളും പുനരുജ്ജീവിപ്പിക്കും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് മുതലായ മാധ്യമങ്ങള്‍ ഉപയോഗിച്ച് ആവശ്യമായ ബോധവത്കരണം നടത്തും. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഡിസിസി,സിഎഫ്എല്‍ടിസി എന്നിവ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആരംഭിക്കും. പഞ്ചായത്ത-നഗരസഭ തലത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജനകീയ ഹോട്ടലുകള്‍ നിലവിലുണ്ടെങ്കിലും സാമൂഹ്യഅടുക്കള ആവശ്യമായി വരാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനേഷ്, നോഡല്‍ ഓഫീസറും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ ടി വി മദനമോഹനന്‍, ഇരിങ്ങാലക്കുട ബിഡിഒ സി ശ്രീജിത്ത്, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date