Skip to main content

വനിതാ രത്‌നം പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതകള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും, ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതകള്‍ മേഖലകളില്‍ 5 വര്‍ഷമെങ്കിലും പ്രാവീണ്യം തെളിയിച്ചവര്‍ക്ക് അപേക്ഷിക്കാം. പുരസ്‌കാര ജേതാവിന് 1 ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും നല്‍കും. തൃശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്: wcd.Kerala.gov.in ഫോണ്‍ : 0487 2994140, 9400077113

date