Skip to main content

വാഹനങ്ങള്‍ ഇ-ലേലം ചെയ്യുന്നു

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും തൃശൂര്‍ എ ആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിട്ടതുമായ 26 വകുപ്പ് വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ഫെബ്രുവരി 15ന് രാവിലെ 11ന് ഓണ്‍ലൈനായാണ് ലേലം നടത്തുക. വാഹനങ്ങള്‍ പരിശോധിക്കാന്‍ ലേലതീയ്യതിയ്ക്ക് തൊട്ടുമുമ്പുള്ള ദിവസം വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ രാമവര്‍മ്മപുരം സായുധസേനാ അസിസ്റ്റന്റ് കമാണ്ടറിന്റെ മുന്‍കൂര്‍ അനുവാദത്തോടെ പരിശോധിക്കാം. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റുമായി 0487 2361000 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date