Skip to main content

സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് താത്പര്യപത്രം ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ മാനന്തവാടി ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ നിർവഹിക്കുന്നതിനായി ഈ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. നല്ലൂർനാട് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിച്ച് ആവശ്യമായ പ്രവർത്തികൾ മാത്രം ചെയ്യുന്നതിനുള്ള പ്രൊപ്പോസലാണ് ലഭ്യമാക്കേണ്ടത്. സിവിൽ വർക്കുകൾക്കായുള്ള വിശദ പദ്ധതി രേഖ  PRICE SOFTWARE  ൽ നിർബന്ധമായും തയ്യാറാക്കണം. പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രവരി ഏഴിനു വൈകിട്ട് നാലിന്. സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. വിവരങ്ങൾക്ക്: 0471-2304594.
പി.എൻ.എക്സ്. 415/2022
 

date